ADVERTISEMENT

ഇന്ത്യൻ ബിസിനസ് രംഗത്തെ ശതകോടിശ്വരന്മാരായ  അംബാനിയും അദാനിയും ആദ്യമായി ഒരുമിക്കുന്നു. മധ്യപ്രദേശിലെ ഒരു പവർ പ്രോജക്ടിനായാണ് ഇവർ സഹകരിക്കുന്നത്. അംബാനിയുടെ സ്ഥാപനമായ റിലയൻസ്,  അദാനി പവറിൻ്റെ പദ്ധതിയിൽ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു. പ്ലാന്റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. അദാനി പവർ ലിമിറ്റഡിന്റെ പൂർണ  ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 5 കോടി ഇക്വിറ്റി ഷെയറുകൾ റിലയൻസ് എടുക്കും.   പ്രത്യേക സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങുകളിൽ ആണ് ഇവർ ഈ കാര്യം അറിയിച്ചത്.

adani

ഗുജറാത്തിൽ നിന്നുള്ള അദാനിയും അംബാനിയും ബിസിനസ് നടത്തുന്ന കാര്യത്തിൽ മത്സര ബുദ്ധിയുള്ളവരാണ്. ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന വിശേഷണത്തിനായി ഇരുവരും വർഷങ്ങളായി പോരാട്ടത്തിലാണ്.
എണ്ണയും വാതകവും റീട്ടെയ്‌ലിലേക്കും ടെലികോമിലേക്കും വ്യാപിച്ച അംബാനിയുടെ താൽപ്പര്യങ്ങളും,  തുറമുഖങ്ങൾ മുതൽ വിമാനത്താവളങ്ങൾ, കൽക്കരി, ഖനനം വരെയുള്ള അടിസ്ഥാന സൗകര്യവികസനത്തിൽ അദാനിയുടെ ബിസിനസുകളും ഇതുവരെ സഹകരിച്ചിട്ടില്ലാത്തതിനാൽ ഈ ഒരു സഹകരണത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്.  

English Summary:

Ambani and Adani are Joining Together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com