ഈ ഓഫീസുകൾ ഞായറാഴ്ച പ്രവർത്തിക്കും
Mail This Article
പോളിസി ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് കമ്പനികളോട് മാർച്ച് 31നും ഓഫീസ് തുറന്ന് പ്രവർത്തിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024 മാർച്ച് 31 ന് സാധാരണ പോലെ ശാഖകൾ തുറന്ന് പ്രവർത്തിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ തങ്ങളുടെ സോണുകളുടെയും ഡിവിഷനുകളുടെയും അധികാരപരിധിയിലുള്ള ഓഫീസുകൾ സാധാരണ പ്രവർത്തി ദിനമായിരിക്കുമെന്ന് അറിയിച്ചു. 2023 സാമ്പത്തിക വർഷത്തിലെ രസീതുകളും പേയ്‌മെൻ്റുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും കണക്കിലെടുത്ത്, 2024 മാർച്ച് 31 (ഞായർ) ഇടപാടുകൾക്കായി സർക്കാർ രസീതുകളും പേയ്‌മെന്റു കളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും തുറക്കുമെന്നാണറിയുന്നത്. അതനുസരിച്ച്, സർക്കാർ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ ശാഖകളും 2024 മാർച്ച് 31-ന് (ഞായർ) തുറക്കാൻ ഏജൻസി ബാങ്കുകളോടും നിർദേശിച്ചിട്ടുണ്ട്.
മറ്റ് എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാകും?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പേയ്‌മെന്റുകൾ, പെൻഷൻ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, മുതിർന്ന പൗരന്മാരുടെ സേവിങ്സ് സ്‌കീമുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ തുറന്നിരിക്കും. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT), റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻ്റ് (RTGS) എന്നിവയുമുണ്ട്.