ADVERTISEMENT

തിരുവനന്തപുരം∙ ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ഐടി മേഖലയിൽ അടക്കം പ്രവർത്തിക്കുന്ന മൾട്ടി നാഷനൽ കമ്പനികളെ(എംഎൻസി) സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കോൺക്ലേവുകൾ സംഘടിപ്പിക്കുന്നു. വമ്പൻ കമ്പനികളുടെ സെക്കൻഡ് സെന്റർ അല്ലെങ്കിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ തുടങ്ങാനാണ് സംസ്ഥാനത്തിന്റെ ക്ഷണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം സംഘടിപ്പിച്ച ആദ്യ കോൺക്ലേവിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 3 മൾട്ടി നാഷനൽ കമ്പനികൾ പങ്കെടുത്തു. കോൺക്ലേവുകളിലൂടെ വമ്പൻ കമ്പനികളെ എത്തിക്കുകയും അതിലൂടെ ജോലി സാധ്യതകൾ വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെലോകളിൽ ഒരാളായ വിഷ്ണു വി.നായർ പറഞ്ഞു.

ഗോൾഡ്മാൻ സാക്സ്, അക്സഞ്ചർ, സ്റ്റേറ്റ് സ്ട്രീറ്റ്, ത്രൈവ് ഡിജിറ്റൽ തുടങ്ങിയ വമ്പന്മാരെയാണ് ആദ്യം ലക്ഷ്യമിടുന്നത്. ഇവർക്ക് സംസ്ഥാനത്തെ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാൻ അവസരം ഒരുക്കും. മറ്റു നഗരങ്ങളിൽ ആസ്ഥാനമുള്ളതും കേരളത്തിൽ പ്രവർത്തിക്കുന്നതുമായ കമ്പനികളും കോൺക്ലേവിൽ പങ്കെടുക്കും.

സംസ്ഥാനത്തെ സ്മോൾ– മീഡിയം എന്റർപ്രൈസസുകളെ (എസ്എംഇ) വമ്പൻ കമ്പനികളാക്കി മാറ്റാനും ഐടി വകുപ്പ് ഉടൻ പദ്ധതി തുടങ്ങും. വിദേശ രാജ്യങ്ങളിൽ നടക്കുന്ന ടെക് ഫെസ്റ്റുകളിൽ എസ്എംഇകളുടെ അധികൃതരെ പങ്കെടുപ്പിക്കും. എംഎൻസികൾ അടക്കമുള്ള കമ്പനികളുടെ പ്രവർത്തനം ഉൾപ്പെടെ വിശദമാക്കുന്ന മെന്ററിങ് സെഷനുകളും ഇവർക്കായി നടപ്പാക്കും. എസ്എംഇകളിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

English Summary:

Conclaves to bring companies to state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com