യുഎഇയിലേക്കുള്ള ഉള്ളി കയറ്റുമതി; നീറുന്ന പ്രതിഷേധം
Mail This Article
×
ന്യൂഡൽഹി∙ യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നു കുറഞ്ഞവിലയ്ക്ക് ഉള്ളി കയറ്റിയയയ്ക്കുന്നതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉള്ളിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. എന്നാൽ നയതന്ത്ര ചാനലുകൾ വഴി രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ ഇന്ത്യ കയറ്റുമതി അനുവദിക്കും.
ഇതനുസരിച്ച് കഴിഞ്ഞ ബുധനാഴ്ച യുഎഇയിലേക്ക് 10,000 മെട്രിക് ടൺ ഉള്ളി കയറ്റിയയയ്ക്കുന്നതിന് അനുമതി നൽകി.
കർഷകരിൽ നിന്ന് കിലോയ്ക്ക് 12 മുതൽ 15 രൂപയ്ക്ക് വാങ്ങുന്ന ഉള്ളി യുഎഇയിൽ കിലോയ്ക്ക് 120 രൂപയ്ക്കു മുകളിലാണ് വിൽക്കുന്നതെന്നാണ് പരാതി.
English Summary:
Onion exports to UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.