ADVERTISEMENT

കൊച്ചി∙  ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി നിസാൻ ഓൾ സോളിഡ് സ്‌റ്റേറ്റ് ബാറ്ററി നിർമിക്കും. നിസാൻ അമ്പിഷൻ 2030 പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ബാറ്ററിയുടെ പൈലറ്റ് ലൈൻ ജപ്പാനിലെ യോകോഹാമയിലെ പ്ലാന്റിൽ  പ്രദർശിപ്പിച്ചു. 

ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന  ഇത്തരം ബാറ്ററികൾക്ക് പരമ്പരാഗത ലിതിയം അയൺ ബാറ്ററികളേക്കാൾ ഊർജ സാന്ദ്രത രണ്ടിരട്ടിയാണ്. ഇത് ചാർജിങ് സമയം കുറയ്ക്കാനും പ്രകടനം മെച്ചപ്പടുത്താനും വില കുറയ്ക്കാനും വഴിയൊരുക്കും. പിക്ക്അപ് ട്രക്കുകൾ ഉൾപ്പെടെ എല്ലാ വിധ വാഹനങ്ങളിലും ഓൾ സോളിഡ് സ്‌റ്റേറ്റ് ബാറ്ററി ഉപയോഗിക്കാൻ പദ്ധതിയുണ്ട്.

English Summary:

Nissan to make all-solid-state battery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com