ഹാഫ് കുക്ക്ഡ്’ പൊറോട്ട: 5 % ജിഎസ്ടി മതിയെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5 % ജിഎസ്ടിയെ ഈടാക്കാനാകു എന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്നാണ് ഹൈക്കോടതി നിർദേശം. ഇവയ്ക്ക് 18 % ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. പൊറോട്ട ബ്രഡിന്റെ ഇനത്തിൽ ഉൾപ്പെടുന്ന ഉൽപന്നമാണെന്നും 5% ശതമാനം ജിഎസ്ടിയെ ബാധകമാകൂ എന്നായിരുന്നു ഹർജിക്കാരുടെ വാദം.
സെൻട്രൽ സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക്ട് പ്രകാരം 18 % ജിഎസ്ടി.ബാധകമാകും എന്നായിരുന്നു സർക്കാർ നിലപാട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഗണിക്കുന്ന അപ്‌ലറ്റ് അതോറിറ്റി നേരത്തെ ഇത് ശരിവച്ചിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.