ധനകാര്യ അച്ചടക്കം: ഇന്ത്യയ്ക്ക് ഐഎംഎഫ് പ്രശംസ
Mail This Article
×
വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പു വർഷമായിട്ടും ധനകാര്യ അച്ചടക്കം പാലിച്ചതിനു രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ഇന്ത്യയെ അഭിനന്ദിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ചയുടെ പാതയിലാണെന്നും ഇതു ലോക സമ്പദ് വ്യവസ്ഥയ്ക്ക് ശുഭസൂചനയാണെന്നും ഐഎംഎഫ് ഏഷ്യ ആൻഡ് പസിഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു. നാണ്യപ്പെരുപ്പം നിയന്ത്രിച്ചു നിർത്താനും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. വിദേശനാണ്യശേഖരവും ഭദ്രമാണ് – അദ്ദേഹം പറഞ്ഞു.
English Summary:
IMF praises India for maintaining financial discipline
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.