സന്തോഷ് വിശ്വനാഥൻ ഇന്റലിന്റെ ഇന്ത്യ മേധാവി
Mail This Article
×
ന്യൂഡൽഹി ∙ കംപ്യൂട്ടർ ചിപ് നിർമാണരംഗത്തെ ശ്രദ്ധേയരായ ഇന്റലിന്റെ ഇന്ത്യ റീജൻ മേധാവിയായി മലയാളിയായ സന്തോഷ് വിശ്വനാഥനെ നിയമിച്ചു. കഴിഞ്ഞ 21 വർഷമായി ഇന്റലിന്റെ ഭാഗമായ ഇദ്ദേഹം പുതുതായി രൂപീകരിച്ച ഇന്ത്യ റീജന്റെ മാനേജിങ് ഡയറക്ടർ പദവി വഹിക്കും.
ഇന്ത്യയിലെ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് ഇന്റൽ തങ്ങളുടെ അഞ്ചാമത്തെ റീജനായി ഇന്ത്യയെ പ്രഖ്യാപിച്ചത്. ഇന്റലിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായി 2022 ജൂലൈ മുതൽ പ്രവർത്തിക്കുന്നതിനിടെയാണു ഇന്ത്യൻ റീജൻ മേധാവിയായുള്ള സന്തോഷിന്റെ നിയമനം.
English Summary:
Santhosh Viswanathan appointed as India Head of Intel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.