ഇടവേളയ്ക്ക് ശേഷം സ്വർണ വിലയിൽ വീണ്ടും വർധനവ്
Mail This Article
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധനവിലേക്ക്. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ടാഴ്ചയ്ക്കുശേഷം ഇന്നലെ 54000 രൂപയിൽ നിന്നും സ്വർണ വില 52,000 രൂപയിലേക്ക് എത്തിയത് ആശ്വാസം പകർന്നെങ്കിലും സ്വർണ വില വീണ്ടും 53,000 രൂപ കടന്നിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധഭീതി ഒഴിവായതും യുഎസ് ഫെഡറല്‍ റിസര്‍വ് ഉടനെയൊന്നും പലിശ നിരക്ക് കുറയ്ക്കാനിടയില്ല എന്ന റിപ്പോർട്ട് പുറത്തു വന്നതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിയാൻ കാരണം.
അതേസമയം സംസ്ഥാനത്തെ വെള്ളി വിലയും വർധിച്ചു. ഗ്രാമിന് 1 രൂപ വർധിച്ച് 88 രൂപയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. രണ്ട് രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്.
2024 സാമ്പത്തിക വർഷത്തിൽ വൻ മുന്നേറ്റം
ചരിത്രത്തിൽ ആദ്യമായി 2024 ഏപ്രിൽ 16-ന് ആണ് സ്വർണം റെക്കോർഡ് നിരക്കായ 54,000 രൂപയ്ക്ക് മുകളിലേക്ക് എത്തുന്നത്. അന്ന് പവന് 54,360 രൂപയിൽ വ്യാപാരം നടന്നു.