ADVERTISEMENT

വിമാന യാത്രകൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും, പോക്കറ്റ് കീറുന്ന ചെലവുകൾ ഓർക്കുമ്പോൾ പലരും യാത്ര വേണ്ടെന്ന് വയ്ക്കുകയാണ്. എന്നാൽ ഇപ്പോൾ ഈ അവധിക്കാലത്ത് വിമാനയാത്ര ആസ്വദിക്കാൻ ആകാശ എയർ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 'FLYMORE' എന്ന എക്‌സ്‌ക്ലൂസീവ് പ്രൊമോ കോഡ് ഉപയോഗിച്ച് യാത്രക്കാർക്ക് ഇപ്പോൾ ഫ്ലൈറ്റ് ബുക്കിംഗുകളിൽ 20 ശതമാനം വരെ കിഴിവ് ആസ്വദിക്കാം. ഇതിനായി ആകാശ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ akasaair.com വഴി  ഫ്ലൈറ്റ് ബുക്ക് ചെയ്യാം.

ബുക്കിംഗ് നടത്തുമ്പോൾ  'FLYMORE' എന്ന പ്രൊമോ കോഡ് നൽകുക. ഈ  ഓഫർ 2024 മെയ് 4 വരെ ഉണ്ടാകും. ആകാശ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ അനുസരിച്ച്, ഫ്ലൈറ്റ് ബുക്കിംഗിന്റ് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവ് ആസ്വദിക്കാം. ഈ ഓഫർ 'സേവർ' നിരക്ക് വിഭാഗത്തിന് മാത്രമേ ബാധകമാകൂ. കിഴിവിന് യോഗ്യത നേടുന്നതിന് യാത്രാ തീയതിക്ക് കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും ബുക്കിംഗ് നടത്തിയിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ 'നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകൾക്കായിരിക്കും' ഈ നിരക്കിളവ് ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com