ADVERTISEMENT

ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ ഇന്ത്യൻ നിർമിത ഇലക്ട്രിക് വാഹനങ്ങൾ 2025ൽ എത്തും. ചെന്നൈയിലെ പ്ലാന്റിൽ ആദ്യ ഇവി നിർമാണം ഈ വർഷം ഒടുവിൽ തുടങ്ങും. 2030ഓടെ 5 മോഡലുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കിയയുടെ ആദ്യ പ്രാദേശികമായി നിർമിച്ച ഇവിയും അടുത്ത വർഷമെത്തും. എക്സൈഡ് എനർജി സൊല്യൂഷൻസിന്റെ ബാറ്ററിയാകും വാഹനങ്ങളിൽ ഉപയോഗിക്കുക. ഹ്യുണ്ടായ് കോന, അയോണിക് 5, കിയ ഇവി6 എന്നിവയാണ് ഇപ്പോൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കുന്നത്. ഇരുബ്രാൻഡുകളുടെയും വാർഷിക ഉൽപാദനം 15 ലക്ഷം യൂണിറ്റ് ആക്കുമെന്നും കമ്പനി അറിയിച്ചു.

English Summary:

Hyundai's Indian EV launched next year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com