മാരുതിക്ക് 3,877.8 കോടി അറ്റലാഭം
Mail This Article
×
ന്യൂഡൽഹി∙ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് മാർച്ചിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 3,877.8 കോടി രൂപയുടെ അറ്റലാഭം. മുൻവർഷം ഇത് കാലത്ത് ലഭിച്ചതിനെക്കാൾ 47.8% വർധന. 2023ൽ 2,623.6 കോടി ആയിരുന്നു അറ്റലാഭം. മികച്ച വിൽപനയ്ക്കു പുറമേ, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവുമാണ് വൻ വരുമാന വർധനയ്ക്ക് കാരണം. കമ്പനി ആദ്യമായി 20ലക്ഷം വാഹനങ്ങൾ നിരത്തിലിറക്കിയ സാമ്പത്തിക വർഷമാണ് കഴിഞ്ഞത്. ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതിയുടെ 41.8% മാരുതിയുടേതാണ്– കമ്പനി പറയുന്നു.
English Summary:
Maruti's net profit rises
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.