ADVERTISEMENT

അമേരിക്കയിൽ സ്പോട് ബിറ്റ് കോയിൻ ഇടിഎഫുകൾ ജനകീയമായതോടെ ഇതിന്റെ ലഹരി മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു. ഓസ്ട്രേലിയയിൽ ഈ വർഷം അവസാനത്തോടെ സ്പോട് ബിറ്റ് കോയിൻ ഇടിഎഫുകൾക്ക് അംഗീകാരം ലഭിക്കുമെന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. സ്‌പോട്ട് ബിറ്റ്‌കോയിന്റെയും, ഈതർ ഇടിഎഫുകളുടെയും ആദ്യ ബാച്ച് കഴിഞ്ഞ ആഴ്ച ഹോങ്കോംഗ് ഔദ്യോഗികമായി അംഗീകരിച്ചു.

ഈ മാസം ആദ്യം, ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള മോണോക്രോം അസറ്റ് മാനേജ്‌മെന്റ് ആഗോള ലിസ്റ്റിംഗ് എക്‌സ്‌ചേഞ്ചുമായി ഒരു സ്പോട്ട് ബിറ്റ്‌കോയിൻ ഇടിഎഫിനായി അപേക്ഷിച്ചിട്ടുണ്ട്. ഒരു ബിറ്റ് കോയിൻ വാങ്ങണമെങ്കിൽ ഇന്നത്തെ നിരക്കിൽ 52 ലക്ഷം രൂപ കൊടുക്കണമെങ്കിൽ ബിറ്റ് കോയിൻ ഇടിഎഫുകൾ എത്ര ചെറിയ തുകയ്ക്ക് പോലും വാങ്ങാം എന്നത് ഇതിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളും ബിറ്റ് കോയിൻ ഇടിഎഫിന് അംഗീകാരം കൊടുക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7  ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

Bitcoin-Table

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Bitcoin ETFs Expected to Launch in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com