സ്വിഗി ഐപിഒ വരുന്നു, ഭക്ഷണ ഡെലിവറി മത്സരം മുറുകുമോ?
Mail This Article
ഐപിഒ വഴി ധനശേഖരണം നടത്താൻ ഓഹരി ഉടമകളിൽ നിന്ന് സ്വിഗി (Swiggy) അംഗീകാരം നേടി. ഐപിഒ വഴി 3750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 6664 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കാനും പദ്ധതിയുണ്ട്. ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് ഏകദേശം 750 കോടി രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.
സ്വിഗ്ഗിയുടെ വരുമാനം 2023 സാമ്പത്തിക വർഷത്തിൽ 45 ശതമാനം ഉയർന്ന് 8,625 കോടി രൂപയിലെത്തി. എന്നാൽ അറ്റ നഷ്ടം 4,179 കോടി രൂപയായി വർദ്ധിച്ചുവെന്ന് കമ്പനിയുടെ വാർഷിക ഫയലിംഗുകൾ വ്യക്തമാക്കുന്നു. സൊമാറ്റോയുടെ വരുമാനം 2023 സാമ്പത്തിക വർഷത്തിൽ 66 ശതമാനം ഉയർന്ന് 7,761 കോടി രൂപയായപ്പോൾ അറ്റ നഷ്ടം 971 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ മൂന്ന് പാദങ്ങളിൽ സൊമാറ്റോ ലാഭത്തിലായിരുന്നു. ലാഭം വർധിപ്പിക്കാൻ സ്വിഗിയും സോമറ്റൊയും തമ്മിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കിടമത്സരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം ലഭിക്കുന്നതിലേക്ക് എത്തുമോയെന്ന് കാത്തിരുന്നു കാണാം.