പൈനാപ്പിൾ വിലയിൽ റെക്കോർഡിന്റെ മധുരക്കുതിപ്പ്
Mail This Article
×
ചെറുതോണി (ഇടുക്കി) ∙ വിപണിയിൽ പൈനാപ്പിൾ വില കുതിക്കുന്നു. ഒരു വർഷം മുൻപ് കിലോഗ്രാമിന് 20 രൂപയിലേക്കു കൂപ്പുകുത്തിയ വില ഇപ്പോൾ 70 മുതൽ 80 രൂപ വരെ. പച്ചയ്ക്ക് 57 രൂപ, സ്പെഷൽ ഗ്രേഡ് പച്ച 60 രൂപ നിലവാരത്തിലാണ് മാർക്കറ്റ് വില. ചില്ലറ വില 90 രൂപ കടന്നു. 10 വർഷത്തിനിടെയുള്ള റെക്കോർഡ് വിലയാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 രൂപയായിരുന്നു സ്പെഷൽ ഗ്രേഡ് പൈനാപ്പിൾ വില. പഴുത്ത പൈനാപ്പിൾ വില 53 രൂപ.
13 രൂപയോളമാണു കഴിഞ്ഞ വർഷത്തെക്കാൾ വില വർധന.ചൂടുമൂലം പൈനാപ്പിൾ ഉൽപാദനത്തിൽ 50% കുറവുണ്ടായതും തിരഞ്ഞെടുപ്പ്, ആഘോഷങ്ങൾ, വിവാഹങ്ങൾ, കൊടുംചൂട് എന്നിവ മൂലം ഡിമാൻഡ് വർധിച്ചതുമാണു വില റെക്കോർഡിലേക്ക് ഉയരാൻ കാരണം. മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിൽ ആവശ്യം വർധിച്ചതും ഗുണമായി.
English Summary:
Pineapple price hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.