സെറാമിക് ഫ്യൂഷൻ ഓട്ടമാറ്റിക് വാച്ചുകളുമായി ടൈറ്റൻ
Mail This Article
×
കൊച്ചി∙ ടൈറ്റൻ പുതിയ സെറാമിക് ഫ്യൂഷൻ ഓട്ടമാറ്റിക് വാച്ച് ശേഖരം വിപണിയിലെത്തിച്ചു. സെറാമിക്കിന്റെ സവിശേഷതകളായ ഈടുനിൽപ്, പാടുകൾ വീഴുന്നതിനെ ചെറുത്തു നിൽക്കൽ, കുറഞ്ഞ ഭാരം എന്നിവയ്ക്കൊപ്പം ടൈറ്റന്റെ ഓട്ടമാറ്റിക് നിർമാണ വൈദഗ്ധ്യവും ചേരുന്നതാണ് വാച്ചുകൾ.
സമയ കൃത്യതയും 36 മണിക്കൂർ പവർ റിസർവും ഇവ നൽകുമെന്ന് കമ്പനി പറയുന്നു. സ്കെലിറ്റൽ ഡയൽ ഫെയിസ് ഓട്ടമാറ്റിക് മൂവ്മെന്റ് ഭംഗിയായി കാണിക്കുന്നു. 24,995 രൂപ മുതൽ 26,995 രൂപ വരെയാണ് വില. ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in ലും ലഭ്യമാണ്.
English Summary:
Titan launched Ceramic Fusion Automatic watch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.