ADVERTISEMENT

വിദേശത്തു ജോലി ചെയ്യുന്ന (NRE) എന്റെ സഹോദരൻ ഒരു കെട്ടിടം പണിത് വാടകയ്ക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു. 13500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് ഒരു വർഷം 36 ലക്ഷം രൂപ വാടക പ്രതീക്ഷിക്കുന്നു.  ഇവിടെ എങ്ങനെയാണ്‌ റജിസ്ട്രേഷൻ എടുക്കേണ്ടത്. ഞാൻ പവർ ഓഫ് അറ്റോണി(പിഒഎ) ഏജന്റ് ആണ്. ആരുടെ പേരിൽ റജിസ്ട്രേഷൻ എടുക്കണം.  വാടകക്കാരന് റജിസ്ട്രേഷൻ ഉണ്ടെങ്കിൽ എനിക്ക് റജിസ്ട്രേഷൻ ആവശ്യമാണോ

എ.സി.ജോസഫ്, വിയ്യൂർ

എൻആർഇ സ്റ്റാറ്റസ് ഉള്ള സഹോദരന്റെ ബിൽഡിങ്ങിൽ നിന്നു കിട്ടുന്ന വാടകയ്ക്ക് ജിഎസ്ടി നിയമം ബാധകമാണ്.  ഇത് ഒരു സർവീസ് ആയതുകാരണം ഒരു സാമ്പത്തിക വർഷം 20 ലക്ഷത്തിനുമുകളിൽ  വരുമാനം വന്നാൽ റജിസ്ട്രേഷൻ വേണം. വാടകയ്ക്കുള്ള കരാറുകളിൽ ഒപ്പിടുന്നത് പിഒഎ ഹോൾഡറായ താങ്കൾ ആയതിനാൽ റജിസ്ട്രേഷൻ എടുക്കേണ്ടത് താങ്കളുടെ പേരിലാണ്. കരാർ പ്രകാരം കെട്ടിടത്തിൽ നിന്നുള്ള വാടക വരുമാനം എൻആർഇ ആയ സഹോദരന് വേണ്ടി താങ്കൾ വാങ്ങിക്കുന്നു എന്നാണ് കരുതുന്നത്. നിയമപരവും സാമ്പത്തികവുമായ കാര്യങ്ങളിൽ മറ്റൊരാൾക്കു വേണ്ടി പ്രവർത്തിക്കുവാനുള്ള അധികാരമാണ് പിഒഎ ഹോൾഡർക്കുള്ളത്. ആയതിനാൽ  റജിസ്ട്രേഷന് ആവശ്യമായ രേഖകളെല്ലാം പിഒഎ ഹോൾഡറായ താങ്കളുടെ പേരിലാണ് സമർപ്പിക്കേണ്ടത്. നിങ്ങൾ  ഇവിടെ ഒരു ഏജന്റ് ആയി പ്രവർത്തിക്കുന്നു. സമാനമായ വിഷയത്തിൽ നാഗഭൂഷണ നാരായണ എന്ന വ്യക്തിയുടെ അപേക്ഷയിൽ 13.04.2023 ൽ KAR  ADRG  17/2023 - നമ്പർ പ്രകാരം, കർണാടക സർക്കാർ അഡ്വാൻസ് റൂളിങ് നൽകിയിട്ടുണ്ട്. വ്യാപാര ആവശ്യത്തിനായി കെട്ടിടങ്ങൾ വാടകയ്‌ക്കോ, പാട്ടത്തിനോ നൽകുമ്പോൾ 18% ജിഎസ്ടി ആണ് നൽകേണ്ടത്.  സർവീസ് പ്രൊവൈഡർ ആയ താങ്കൾ ജിഎസ്ടി ഇൻവോയ്‌സ്‌ കൊടുക്കുന്നത് SAC  കോഡ് 997212 പ്രകാരം ആയിരിക്കണം. ഈ കെട്ടിടം കമേഴ്സ്യൽ ആവശ്യത്തിന് കൊടുക്കുന്നതിനാൽ വാടകക്കാരന് റജിസ്ട്രേഷൻ ഉണ്ടോ എന്നുള്ള കാര്യം ഇവിടെ പ്രസക്‌തമല്ല.

സ്റ്റാൻലി ജയിംസ്
(ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in  )

English Summary:

Rental Income and Tax Liability of Overseas Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com