കനറ ബാങ്ക് അറ്റാദായം 18 ശതമാനം വർധിച്ചു
Mail This Article
×
ന്യൂഡൽഹി∙ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കനറ ബാങ്കിന്റെ അറ്റാദായം 18 ശതമാനം വർധിച്ച് 3,757 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 3,175 കോടിയായിരുന്നു ലാഭം. വരുമാനം 34,025 കോടി രൂപയാണ്. മുൻവർഷം ഇതേസമയം 28,685 കോടി രൂപ. പലിശ വരുമാനം 28,807 കോടിയായും ഉയർന്നു. അറ്റ പലിശ വരുമാനം 9,580 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ ആകെ അറ്റാദായം 37 ശതമാനം ഉയർന്ന് 14,554 കോടി രൂപയായി. ഓഹരിയൊന്നിന് 16.10 രൂപ വീതം ഡിവിഡന്റ് നൽകാനും ശുപാർശ ചെയ്തു.
English Summary:
Canara Bank net income increases
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.