പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചാൽ ആദായ നികുതി കൊടുക്കേണ്ടേ?
Mail This Article
സാധാരണക്കാർ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. സ്ഥിര നിക്ഷേപം ഇഷ്ടപ്പെടുന്നവരുടെയും പ്രിയപ്പെട്ട ഒരു നിക്ഷേപ മാർഗമാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. പെൻഷനും മറ്റു വരുമാന മാർഗങ്ങളും ഉള്ളവരും പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചാൽ ആദായ നികുതി വരില്ലെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഈ വിചാരം ശരിയാണോ?
ചില പോസ്റ്റ് ഓഫീസ് പദ്ധതികൾക്ക് ആദായ നികുതി ഇളവുകൾ ഉണ്ടെന്നുള്ളത് ശരിയാണ്. ഉദാഹരണത്തിന് 5 വർഷത്തേക്കായി നിക്ഷേപിക്കുന്ന ടാക്സ് സേവിങ് എഫ്ഡികളിൽ നികുതി ബാധ്യത ഇല്ല. എന്നാൽ ഏതു പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും ആദായ നികുതി അടക്കേണ്ട എന്ന ചിന്താഗതി ശരിയല്ല.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ നടത്തുമ്പോൾ പാനും ആധാറും സമർപ്പിക്കണം എന്നുള്ളത് നിർബന്ധമാണ്. പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിനും ആദായ നികുതി സ്ലാബിൽപ്പെടുത്തി നികുതി കൊടുക്കണം. അതുകൊണ്ട് നികുതി കൊടുക്കാതിരിക്കാൻ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചാൽ മതിയെന്ന ചിന്താഗതി മാറ്റാൻ സമയമായി.