ADVERTISEMENT

പത്തനംതിട്ട ∙ ദീർഘദൂര ബസുകളിൽ ലഘുഭക്ഷണ വിതരണ സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി. യാത്രകളിൽ വെള്ളവും ഭക്ഷണവും കിട്ടാതെ യാത്രക്കാർ വിഷമിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതി.

ടൂറിസ്റ്റ് ബസുകളിൽ ഡ്രൈവർ ക്യാബിനു സമീപം ടിവി സ്ഥാപിച്ചിരിക്കുന്ന മാതൃകയിൽ ഷെൽഫ് ഉണ്ടാക്കി അതിലാകും ഭക്ഷണം സൂക്ഷിക്കുക. കാപ്പി, ചായ എന്നിവയ്ക്കായി വെൻഡിങ് മെഷീനും ഒരുക്കും. എളുപ്പത്തിൽ എടുത്തു കഴിക്കാൻ പറ്റുന്ന തരത്തിൽ പാക്ക് ചെയ്ത ലഘുഭക്ഷണമാണ് ഉദ്ദേശിക്കുന്നത്. 

ബസിനുള്ളിൽ ഷെൽഫ്, വെൻഡിങ് മെഷീൻ എന്നിവ സ്ഥാപിക്കാനാവശ്യമായ സ്ഥലം കെഎസ്ആർടിസി വാടക ഇൗടാക്കി കരാറുകാർക്കു നൽകും. കരാറുകാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

യാത്രക്കാരിൽനിന്ന് ലഘുഭക്ഷണത്തിന്റെ പണം ഏതു സംവിധാനം വഴി ഇൗടാക്കും എന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമുള്ള ദീർഘദൂര സർവീസുകളിലും പദ്ധതി നടപ്പാക്കും. പത്തനംതിട്ടയിൽ നിന്നുള്ള ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നീ സ്വിഫ്റ്റ് ബസുകളിലാണ് ആദ്യം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

English Summary:

Snack food delivery system in ksrtc buses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com