ADVERTISEMENT

ന്യൂഡൽഹി∙ ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലടക്കം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാൻ വീണ്ടും കേന്ദ്ര നടപടി. യഥാർഥ റിവ്യൂ മാത്രം പ്രസിദ്ധീകരിക്കുന്നു എന്നുറപ്പാക്കാനായി ഗുണനിലവാര മാനദണ്ഡം (ക്യുസിഒ) ഏർപ്പെടുത്താൻ കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയം തീരുമാനിച്ചു. പക്ഷപാതപരമായ റിവ്യൂ പ്രസിദ്ധീകരിക്കുന്നത് ഇതനുസരിച്ച് വിലക്കും. റിവ്യൂ ഇ–കൊമേഴ്സ് കമ്പനിക്ക് എഡിറ്റ് ചെയ്യാനാവില്ല. നെഗറ്റീവ്, പോസിറ്റീവ് റിവ്യൂ എഴുതാൻ കമ്പനികൾക്ക് ഉപയോക്താക്കളെ നിർബന്ധിക്കാനും കഴിയില്ല. ഗൂഗിൾ, മെറ്റ, ആമസോൺ, ഫ്ലിപ്കാർട് അടക്കമുള്ള കമ്പനികളുടെ യോഗം കേന്ദ്രം വിളിച്ചുചേർത്തിരുന്നു.

English Summary:

E-Commerce: Steps to stop fake reviews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com