ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ മുഴുവൻ സഹകരണ സ്ഥാപനങ്ങളുടെ വളപ്പിലും പ്ലാവ് നട്ട് ചക്ക ഉൽപാദിപ്പിക്കാൻ സഹകരണവകുപ്പ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ‘ഹരിതം സഹകരണം’ എന്ന പദ്ധതി പ്രകാരമാണ് സഹകരണ വകുപ്പിന്റെ ചക്കക്കൃഷി. അടുത്ത മാസം 5 ന് പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന പദ്ധതിയിൽ എല്ലാ സഹകരണ സ്ഥാപനങ്ങളും പങ്കാളികളാകണമെന്നും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ പൊതുസ്ഥലങ്ങളിലും പ്ലാവിൻ തൈ നട്ട് സംരക്ഷിക്കണമെന്ന് സഹകരണ സംഘം റജിസ്ട്രാർ ഇൻ ചാർജ് ആർ.ജ്യോതിപ്രസാദ് പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

പദ്ധതിയുടെ ചെലവ് അതത് സഹകരണ സംഘങ്ങൾ അവരുടെ പൊതുനന്മ ഫണ്ടിൽ നിന്നും കണ്ടെത്തണം. പ്ലാവിന്റെ വളർച്ച ഘട്ടങ്ങളുടെ ചിത്രങ്ങൾ സഹിതം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ജില്ലാ ജോയിന്റ് റജിസ്ട്രാർമാർക്കാണ് പദ്ധതി മേൽനോട്ട ചുമതല. ചക്കയുടെ ആഗോള വിപണി സാധ്യതകൾ കണക്കിലെടുത്ത് ഉൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാവ് കൃഷി. 

English Summary:

Plant jackfruit trees in places near the cooperative offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com