ADVERTISEMENT

തിരുവനന്തപുരം∙ സഹകരണബാങ്കുകളിലെ നിക്ഷേപകരുടെ മരണശേഷം  പണം, പണയവസ്തുക്കൾ എന്നിവയെപ്പറ്റി അവകാശികളെ വിവരമറിയിക്കാൻ നിർദേശം.  മിക്ക ബാങ്കുകളിലും അവകാശികൾ എത്താത്ത നിക്ഷേപമുണ്ടെന്ന് സഹകരണ റജിസ്ട്രാറുടെ കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. ചില നിക്ഷേപങ്ങളിൽ അവകാശത്തർക്കവുമുണ്ട്. വീട്ടുകാർ അറിയാതെ  ചിലർ  നിക്ഷേപത്തിൽ നോമിനിയുടെ പേര് ചേർത്തിട്ടുണ്ടാകും. നിക്ഷേപകർ മരിച്ചാൽ ഇക്കാര്യം നോമിനിയെ  അറിയിക്കാൻ ബാങ്കുകൾ നടപടിയെടുക്കാറില്ല. ഇത്തരത്തിൽ തന്നെ  100 കോടിയിലധികം രൂപ ശേഷിക്കുന്നുണ്ട്.  പണയവസ്തുക്കളുടെ വിവരങ്ങളും അവകാശികളെ അറിയിക്കാൻ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും റജിസ്ട്രാർ നിർദേശം നൽകി.

English Summary:

Cooperative Banks to notify heirs of investment information after death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com