ADVERTISEMENT

ന്യൂഡൽഹി∙ തിരക്കേറിയ റൂട്ടുകളിൽ വിമാനങ്ങളിൽ ഈ വർഷം ബിസിനസ് ക്ലാസ് സൗകര്യം ഏർപ്പെടുത്തുമെന്ന് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. 

ബിസിനസ് ക്ലാസിലെ സൗകര്യങ്ങൾ എന്തെന്നും എന്നുമുതൽ ലഭ്യമാക്കുമെന്നും ഓഗസ്റ്റിൽ പ്രഖ്യാപിക്കും. എയർലൈനിന്റെ  പതിനെട്ടാം വാർഷികമാണ് ഓഗസ്റ്റിൽ.  

ഇൻഡിഗോയുടെ മാതൃസ്ഥാപനമായ  ഇന്റർഗ്ലോബ് ഏവിയേഷന് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (ജനുവരി–മാർച്ച്) 1,894.8 കോടി രൂപ ലാഭമുണ്ടായി. നികുതി കഴിഞ്ഞുള്ള ലാഭമാണിത്. മുൻ വർഷം ഇതേ കാലയളവിൽ 919.2 കോടിയായിരുന്നു ലാഭം.

English Summary:

Indigo will start business class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com