ADVERTISEMENT

45 വയസ്സുള്ള ഞാൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പ്രതി മാസ ചെലവുകൾക്കായി ഇപ്പോൾ 40000 രൂപ വേണം. 15 വർഷം കഴിയുമ്പോൾ എനിക്ക് റിട്ടയർ ചെയ്യുന്നതിന് ആവശ്യമായ റിട്ടയർമെന്റ് ഫണ്ട് എത്ര രൂപയാണ്? അത് സ്വരൂപിക്കുന്നതിന് പ്രതിമാസം എങ്ങനെ നിക്ഷേപിക്കണം? 

ബിന്ദു, തൃശൂർ 

ഇന്നത്തെ ചെലവുകൾ 40000 രൂപയാണെങ്കിൽ 15 വർഷത്തിനുശേഷം പണപ്പെരുപ്പ നിരക്ക് 6% ആയി പരിഗണിച്ചാൽ പ്രതിമാസ ചെലവ് 95000 രൂപ ആയിരിക്കും. 1.5 കോടി രൂപ റിട്ടയർമെന്റ് കോർപ്പസ് ആയി സ്വരൂപിക്കുന്നതാണ് മികച്ച രീതി. 15 വർഷം എന്നത് ദീർഘകാല നിക്ഷേപമായി കണക്കാക്കുന്നതിനാൽ മ്യൂച്വൽ ഫണ്ടിലെ ഇക്വിറ്റി ഫണ്ടിൽ പ്രതിമാസം 30000 രൂപ നിക്ഷേപിച്ചാൽ 12% നിരക്കിൽ ഈ ലക്ഷ്യം സാധ്യമാകും. 7% ആദായം ലഭ്യമാകുന്ന പരമ്പരാഗത നിക്ഷേപങ്ങളിലൂടെയാണ് (ആർഡി, എൽഐസി, പിപിഎഫ് തുടങ്ങിയവ )തുക സ്വരൂപിക്കുന്നതെങ്കിൽ പ്രതിമാസം 47,000 രൂപ ഈ ലക്ഷ്യത്തിനായി നിക്ഷേപിക്കേണ്ടി വരും. സെൻസെക്സിന്റെ മുൻകാല ആദായ നിരക്ക്(16%) അനുസരിച്ച് പ്രതിമാസം 21,000 രൂപ നിക്ഷേപിച്ചാൽ മതിയാകും. 

15 വർഷം കഴിയുമ്പോൾ സ്വരൂപിച്ച തുക മ്യൂച്വൽ ഫണ്ടിലെ ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിച്ചതിനു ശേഷം 95,000 രൂപ നിരക്കിൽ സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനിലൂടെ പ്രതിമാസ വരുമാനം ഉറപ്പിക്കാം. പ്രതിവർഷം മാസ പെൻഷനിൽ വർധനയും ലഭ്യമാക്കാം.

English Summary:

Retirement fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com