ADVERTISEMENT

എനിക്ക് ഒരു ബാർ അറ്റാച്ഡ് ഹോട്ടലും താമസത്തിനുള്ള  മുറികളും ഉണ്ട്.  ത്രീ സ്റ്റാർ കാറ്റഗറിയിൽ ആണ്  പ്രവർത്തനം. ഇ - ഇൻവോയ്‌സിങ് തുടങ്ങണമെന്ന് അറിയിച്ചുകൊണ്ട് ഇപ്പോൾ ഓഫിസർ നോട്ടിസ് അയച്ചു. 5 കോടി രൂപ പരിധി എങ്ങനെ കണക്കാക്കും?

ടി.ടി.ബിജു, കോട്ടയം

ജിഎസ്ടി നിയമ പ്രകാരം ബിസിനസുകാർ  2017 മുതൽ ഒരു സാമ്പത്തിക വർഷം 5 കോടിയിലധികം രൂപ വിറ്റുവരവ് ഉണ്ടെങ്കിൽ ഇലക്ട്രോണിക് ഇൻവോയ്‌സ്‌ അഥവാ ഇ - ഇൻവോയ്‌സ്‌ നിർബന്ധമായും ചെയ്യണം. 5 കോടി രൂപ എന്ന പരിധി പ്രാബല്യത്തിൽ വന്നത് 2023 ഓഗസ്റ്റ് 1 മുതൽ ആണ്.  ഇ- ഇൻവോയ്‌സ്‌ പരിധി നിശ്ചയിക്കുന്നത് ജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 2(6) പ്രകാരം ‘അഗ്രിഗേറ്റ് ടേണോവർ’ എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ ഒരു സിംഗിൾ പാനിന്റെ (PAN) കീഴിലുള്ള വിറ്റുവരവ് അഖിലേന്ത്യ അടിസ്ഥാനത്തിൽ  കൂട്ടി വേണം പരിധി കണക്കാക്കാൻ. ഹോട്ടലിൽ നടത്തുന്ന വിദേശ മദ്യം തുടങ്ങിയവയുടെ വിൽപന 2017ലെ ജിഎസ്ടി നിയമത്തിന് പുറത്തുള്ള കേരള വിൽപന നികുതി നിയമത്തിന്റെ (കെജിഎസ്ടി ആക്ട് - 1963) കീഴിലാണെങ്കിൽ കൂടി അഗ്രിഗേറ്റ് ടേണോവർ എന്ന പരിധിയിൽ ഇവ കൂടി പരിഗണിക്കണം. ഒരേ PANന്റെ കീഴിലുള്ള  ബി 2 ബി ഇടപാടുകൾ നടത്തുന്ന ഇൻവോയ്‌സുകൾ നിർബന്ധമായും ഇ - ഇൻവോയ്‌സിങ്  പരിധിയിൽ വരും.  ഇതുമായി ബന്ധപ്പെട്ട് 25.3.2022 ൽ കേരള സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് നം. ബി. 25396/17 പ്രകാരം വിശദീകരണകുറിപ്പ് ഇറക്കിയിട്ടുണ്ട്. 5 കോടി എന്ന പരിധി കഴിഞ്ഞതിനു ശേഷം പഴയ സമ്പ്രദായത്തിലുള്ള ബില്ലുകൾ കൊടുത്താൽ സ്വീകർത്താവിന്  ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കില്ല. 
(മറുപടി നൽകിയിരിക്കുന്നത് സ്റ്റാൻലി ജയിംസ് )

English Summary:

E-invoicing of bar hotels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com