ADVERTISEMENT

ന്യൂഡൽഹി∙ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ എൽഐസിയുടെ ലാഭം 2 ശതമാനം വർധിച്ച് 13,763 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 13,428 കോടിയായിരുന്നു ലാഭം. ആകെ വരുമാനം 2,50,923 കോടി രൂപ. മുൻവർഷം 2,00,185 കോടിയായിരുന്നു. ആദ്യവർഷ പ്രീമിയത്തിൽനിന്നുള്ള വരുമാനം ഉയർന്ന് 13,810 കോടിയായി. പ്രീമിയം റിന്യൂവൽ വഴിയുള്ള വരുമാനം 77,368 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 40,676 കോടി രൂപയാണ്. ഓഹരിയൊന്നിന് 6 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

LIC's profit was Rs 13,763 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com