ADVERTISEMENT

നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലെ നിർണായകമായ സുരക്ഷിതത്വം ഉറപ്പാക്കാൻ പുതിയ കമ്മിറ്റി രൂപീകരിച്ച് ഓപ്പൺഎഐ. കമ്പനിയുടെ പുതിയ പ്രോജക്ടുകളിലും പ്രവർത്തനത്തിലും സുരക്ഷാ നടപടികളുടെ മേൽനോട്ടം ഈ കമ്മിറ്റി വഹിക്കും. ‘ദ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കമ്മിറ്റി’യിലെ അംഗങ്ങൾ കമ്പനിയുടെ ബോർഡിൽ നിന്നുള്ളവരാണ്. 

ഓപ്പൺ എഐ അവരുടെ പുതിയ നിർമിത ബുദ്ധി മാതൃക അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് കമ്മിറ്റി രൂപീകരിച്ചത്. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്(എജിഐ) എന്ന അടുത്ത ഘട്ടത്തിലേക്ക് ഇതോടെ ഓപ്പൺ എഐ കടക്കും. വിവിധ മേഖലകളിലെ അറിവ് മനസ്സിലാക്കാനും പഠിക്കാനും പ്രയോഗിക്കാനും കഴിയുന്ന തരം എഐ ആണ് എജിഐ. മനുഷ്യ ബുദ്ധിയുമായി താരതമ്യപ്പെടുത്താവുന്നതാണിത്.

English Summary:

OpenAI formed a security committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com