ADVERTISEMENT

എസ്ബിഐ ജീവനക്കാർക്ക് മറ്റു ബ്രോക്കേറേജുകളിൽ ഡീമാറ്റ് അക്കൗണ്ട്  തുടങ്ങാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതി വേണം. എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ മെയ് 27-ന് എല്ലാ ജീവനക്കാർക്കും അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രോക്കറേജ് വിഭാഗമായ എസ് ബി ഐ സെക്യൂരിറ്റിസിൽ ഡീമാറ്റ് അക്കൗണ്ട്  തുറക്കാനാണ് എസ് ബിഐ, ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ആവശ്യപ്പെടുന്നത്.എസ്ബിഐ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഓരോ  മൂന്നു മാസത്തിലും  ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകളുടെ വിവരങ്ങൾ കൺട്രോളർക്ക് സമർപ്പിക്കണം എന്നും കത്തിലുണ്ട്.  

രാജ്യത്തെ 22,500 ശാഖകളിലായി 230,000-ത്തിലധികം ജീവനക്കാരാണ് എസ്ബിഐക്കുള്ളത്. ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിലെ വലിയൊരു ഭാഗം ഫണ്ടുകൾ മാനേജ് ചെയ്യുന്ന എസ്ബിഐ ഇത്തരമൊരു നീക്കം നടത്തിയത് തങ്ങളുടെ ജീവനക്കാരും  അവരുടെ കുടുംബാംഗങ്ങളും   എസ് ബി ഐ സെക്യൂരിറ്റീസിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിനാണ്.

ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എസ്ബിഐ നിഷ്കർഷിച്ചിട്ടുണ്ട്.ഡിസ്‌കൗണ്ട് ബ്രോക്കറേജ് കമ്പനികളിൽ കൂടുതലായി ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നത് എസ്ബിഐ പോലുള്ള പരമ്പരാഗത സേവന ദാതാക്കളെ അലോസരപ്പെടുത്തുന്നുണ്ട് എന്നതും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com