ADVERTISEMENT

തൃശൂർ ∙ രാജ്യത്തെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് വജ്രജൂബിലിയുടെ നിറവിൽ. മുക്കാൽ നൂറ്റാണ്ടായി സ്വർണവായ്പാരംഗത്ത് മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന മണപ്പുറം ഫിനാൻസ് തൃശൂരിലെ വലപ്പാടെന്ന കൊച്ചുഗ്രാമത്തിൽ 1949 ലാണു പ്രവർത്തനമാരംഭിക്കുന്നത്.  

ഗ്രാമത്തിലെ ജനങ്ങൾക്കു പണവായ്‌പ ലഭ്യമാക്കുന്നതിനായി സി.വി.പത്മനാഭൻ തുടക്കമിട്ട മണപ്പുറം, അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ എംഡിയും സിഇഒയുമായ വി.പി. നന്ദകുമാറിന്റെ നേതൃമികവിലാണ് രാജ്യത്തെ പ്രമുഖ സ്ഥാപനമായി മാറിയത്. പുതുതലമുറ ബിസിനസ് രംഗത്തും എഴുപതിന്റെ ചുറുചുറുക്കോടെ മണപ്പുറത്തെ നയിക്കാൻ നന്ദകുമാറിന് കഴിയുന്നത് ആത്മാർപ്പണവും കഠിനാധ്വാനവും കൊണ്ടാണ്. സമൂഹത്തിലെ അടിസ്ഥാന വർഗങ്ങൾക്കും ഉപകാരപ്രദമാകുംവിധം കച്ചവട രീതിയെ ഉടച്ചു വാർക്കാൻ കഴിഞ്ഞതാണ് മണപ്പുറം ഫിനാൻസിന്റെ നേട്ടം. 

ഒറ്റ മുറിയിൽ തുടങ്ങിയ മണപ്പുറത്തിന്റെ ബിസിനസ് ആസ്തി മൂല്യം ഇന്ന് 42,070 കോടി രൂപയാണ്.

1986 ൽ പിതാവിന്റെ നിര്യാണത്തെ തുടർന്നാണ് നന്ദകുമാർ മണപ്പുറം ഫിനാൻസിന്റെ തലപ്പത്തേക്കെത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ മണപ്പുറത്തെ പ്രമുഖ എൻബിഎഫ്‌സി സ്ഥാപനമാക്കി മാറ്റാൻ അദ്ദേഹത്തിനായി.

 1995 ൽ കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. 

ഇതേവർഷം, സ്വർണപണയ രംഗത്തുള്ള ഒരു കമ്പനി രാജ്യത്ത് ആദ്യമായി പ്രഥമ ഓഹരി വിൽപന (ഐപിഒ) നടത്തി എന്ന നാഴികക്കല്ലും പിന്നിട്ടു. 2015 ൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശിർവാദ് മൈക്രോ ഫിനാൻസിനെ ഏറ്റെടുത്ത് മൈക്രോ ബാങ്കിങ് രംഗത്തേക്കും മണപ്പുറം ചുവടുവച്ചു. ആശിർവാദ് മൈക്രോ ഫിനാൻസും ഐപിഒയ്ക്ക് തയാറെടുക്കുകയാണ്. 

സ്വർണപണയ വ്യാപാരത്തിനു പുറമേ സന്നദ്ധ സേവന രംഗത്തും സജീവമാണ് മണപ്പുറം. കോർപറേറ്റ് കമ്പനികൾ നിർബന്ധ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെടണമെന്ന നിയമം വരുന്നതിനു മുൻപേ ആരംഭിച്ച മണപ്പുറം ഫൗണ്ടേഷൻ എന്ന സേവനവിഭാഗത്തിനു കീഴിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നു. നിർധനരായ വ്യക്തികൾക്കും കുടുംബങ്ങൾക്കുമുള്ള സൗജന്യ പാർപ്പിട പദ്ധതി– സ്നേഹഭവനം- ആണ് പ്രധാനം.പദ്ധതിയിലൂടെ അനവധിപേർക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമിച്ചു നൽകി. ആരോഗ്യമേഖലയിൽ, ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകളും മറ്റ് ഉപകരണങ്ങളും നൽകുന്നുണ്ട്. കൂടാതെ ജീവിതശൈലീ രോഗങ്ങൾ നിർണയിക്കാനും പരിപാലിക്കാനുമായി ‘മാ കെയർ’ ക്ലിനിക്കുകളും സജീവം. ‘സഹയാത്രക്ക് സ്നേഹസ്പർശം’ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് തുടർച്ചയായ വർഷങ്ങളിൽ ഇലക്ട്രിക് വീൽചെയറുകളും മുച്ചക്ര സ്കൂട്ടറുകളും നൽകുന്നു. 

വിദ്യാഭ്യാസ മേഖലയിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാനും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് വിദ്യാലയങ്ങളിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്താനും മണപ്പുറം ഫൗണ്ടേഷനു കഴിഞ്ഞു.മണപ്പുറം ഫിനാൻസിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും ബഹുമുഖ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 75 വർഷമായി ഇടപാടുകാരുടെ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിന്റെ മറുവാക്കായി മാറിയ മണപ്പുറം ഫിനാൻസ് സ്വർണ വായ്പയ്ക്കു പുറമേ വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, വാഹന വായ്പ എന്നിവയും നൽകുന്നുണ്ട്.

English Summary:

Manappuram Finance is at its Diamond Jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com