ADVERTISEMENT

കൊച്ചി∙ കഴി‍ഞ്ഞ സാമ്പത്തിക വർഷം മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 4050 കോടി. മുൻ വർഷത്തെക്കാൾ 17% അധികമാണിത്. ഉപകമ്പനികളും ചേർത്ത് മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 4468 കോടി. വർധന 22%.കമ്പനിയുടെ ആകെ വായ്പ 75827 കോടിയിലെത്തി. മൈക്രോഫിനാൻസ് കമ്പനി  ബെൽ സ്റ്റാറും മറ്റ് ഉപകമ്പനികളും ചേർത്താൽ ആകെ വായ്പ 89079 കോടി; 25% വർധന. കഴിഞ്ഞ വർഷം മാത്രം മുത്തൂറ്റ് ഫിനാൻസ് 12617 കോടിയുടെ സ്വർണപ്പണയ–റീട്ടെയ്ൽ വായ്പകൾ നൽകിയിട്ടുണ്ട്. അതിൽ സ്വർണ പണയ വായ്പ മാത്രം 11003 കോടി. വർധന 18%.

ഓഹരി ഒന്നിന് 24 രൂപ വച്ച് 240% ലാഭവിഹിതം നൽകുമെന്ന് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അറിയിച്ചു. സ്വർണ പണയ വായ്പകൾ നിലവിൽ 85 ശതമാനമാണ്. മറ്റു വായ്പകൾ 15%. നടപ്പുവർഷം റീട്ടെയിൽ വായ്പകൾ 20 ശതമാനമായി ഉയർത്താനാണു ലക്ഷ്യം. നിലവിൽ കമ്പനിയുടെ വായ്പകളുടെ 97% കേരളത്തിനു പുറത്താണ്. 

ഉപകമ്പനിയായ ബെൽ സ്റ്റാർ മൈക്രോഫിനാൻസ് ഇക്കൊല്ലം 1000 കോടി സമാഹരിക്കുന്നതിന് ആദ്യ ഓഹരി വിൽപന നടത്താൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബെൽ സ്റ്റാറിന്റെ മൈക്രോ വായ്പകൾ 62% വളർച്ച നേടി 10023 കോടിയിലെത്തി. ലാഭം 161% വളർച്ചയോടെ 340 കോടിയായി. ഉപകമ്പനികളായ മുത്തൂറ്റ് ഹോംഫിൻ വായ്പകൾ 42% വളർച്ചയോടെ 2035 കോടിയിലും മുത്തൂറ്റ് മണിയുടെ വായ്പകൾ 190% വളർച്ചയോടെ 1123 കോടിയിലുമെത്തി. 

വിശ്വാസ്യതയുള്ള സാമ്പത്തിക സേവന ബ്രാൻഡ് എന്ന ടിആർഎ അംഗീകാരം തുടർച്ചയായി എട്ടാംവർഷവും ജോലി ചെയ്യാൻ മികച്ച ഇടമെന്ന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം മൂന്നാം വർഷവും മുത്തൂറ്റ് ഫിനാൻസ് നേടി.

English Summary:

Muthoot finance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com