ADVERTISEMENT

തിരുവനന്തപുരം ∙ ബിഎസ്എൻഎൽ സിം കാർ‌ഡ് ഇനി വീട്ടിലെത്തും. ഇതടക്കമുള്ള ‘ ഡോർ ടു ഡോർ ’ സേവനങ്ങൾക്കായി ബിഎസ്എൻഎൽ ‘ലൈലോ’ എന്ന ഓൺലൈൻ സംരംഭവുമായി കരാറിലേർപ്പെട്ടു. പുതിയ സിം കാർഡ്, സിം മാറ്റിയെടുക്കൽ , 4ജിയിലേക്ക് മാറ്റൽ തുടങ്ങിയ സേവനങ്ങളെല്ലാം ലഭിക്കും.  kerala.bsnl.co.in ഹോം പേജിലെ ഇതിനുള്ള ലിങ്കിൽ നിന്ന് ‘ലൈലോ ’യുടെ പേജിൽ എത്തി അഡ്രസ് നൽകാം. 30 രൂപ വരെ ഡെലിവറി ചാർജ്. സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക്് സിം കാർഡ് നൽകി നാളെ പദ്ധതി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ സേവനം ലഭിക്കും. പിന്നീട് മറ്റു ജില്ലകളിലും. 

English Summary:

BSNL sim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com