ADVERTISEMENT

ന്യൂഡൽഹി∙ ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 7,755 കോടി രൂപയുടെ 2,000 രൂപ കറൻസി. 97.82% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 206 കോടി രൂപയാണ്. 2023 മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. 

അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2,000 രൂപ കറൻസി മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ.

English Summary:

Rs 2000 notes worth Rs 7755 crore still with the public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com