ദിർഹത്തിനെതിരെ ദുർബലമായി രൂപ
Mail This Article
×
അബുദാബി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ രൂപ ദുർബലമായി. ഒരു ദിർഹത്തിന് 22.73 പൈസയാണ് ഇന്നലത്തെ രാജ്യാന്തര നിരക്ക്. എക്സിറ്റ് പോൾ ഫലത്തെ തുടർന്ന് കരുത്താർജിച്ച രൂപ കഴിഞ്ഞ ദിവസം ഒരു ദിർഹത്തിന് 22.63 വരെ എത്തിയിരുന്നു. ഇന്നലെ രാവിലെ ഫല പ്രഖ്യാപനം തുടങ്ങിയതോടെയാണ് വീണ്ടും കൂപ്പുകുത്തിയത്. സർക്കാർ രൂപീകരണം സംബന്ധിച്ച് വ്യക്തമായ ധാരണ വരുന്നതുവരെ വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നും സൂചനയുണ്ട്. രൂപ ദുർബലമായതിന്റെ നേട്ടം മുതലാക്കാൻ ഒട്ടേറെ പ്രവാസികൾ ഇന്നലെ നാട്ടിലേക്കു പണമയയ്ക്കാൻ എക്സ്ചേഞ്ചുകളിൽ എത്തിയിരുന്നു.
English Summary:
Rupee weakens against dirham
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.