മൂന്ന് ദിവസത്തിനുശേഷം തിരിച്ചു കയറി സ്വർണ വില
Mail This Article
സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിന്നും തിരിച്ചു കയറി സ്വർണ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 6,585 രൂപയിലും പവന് 52,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 6,570 രൂപയിലും പവന് 52,560 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്.രാജ്യാന്തര വിപണിയിലെ അസ്‌ഥിരതയാണ് പ്രാദേശിക വിപണികളിലും പ്രതിഫലിക്കുന്നത്.
ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവച്ചു എന്ന വാർത്ത പുറത്തുവന്നതും ഇതോടൊപ്പം അമേരിക്കയിലെ തൊഴിൽ ലഭ്യത വിപണി അനുമാനിച്ചതിൽ വളരെ കൂടുതലായത് ഫെഡ് നിരക്ക് കുറയ്ക്കുന്നത് വീണ്ടും നീണ്ട് പോയേക്കാമെന്നത് ബോണ്ട് യീൽഡിനും, ഡോളറിനും വീണ്ടും അനുകൂലമായതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന്റെ റെക്കോർഡ് വീഴ്ചക്ക് പ്രധാന കാരണം.എന്നാൽ സ്വർണ വില വീണ്ടും തിരിച്ചു കയറുകയാണ്.
അതേ സമയം സംസ്ഥാനത്ത് വെള്ളി വില ഇടിഞ്ഞു . ഒരു രൂപ കുറഞ്ഞ് 95 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 96 രൂപയിലാണ് വ്യാപാരം നടന്നത്. സ്വർണവില ഉയർന്ന സാഹചര്യത്തിൽ വെള്ളിയുടെ വിലയിലും മാറ്റം പ്രതീക്ഷിക്കുന്നു