താജ് ലോകത്തെ ഏറ്റവും പ്രമുഖ ഹോട്ടൽ ബ്രാൻഡ്
Mail This Article
×
കൊച്ചി∙ലോകത്തെ ഏറ്റവും പ്രമുഖ ഹോട്ടൽ ബ്രാൻഡ് അംഗീകാരം താജിന്. ടാറ്റാ ഗ്രൂപ്പിൽപ്പെട്ട ഇന്ത്യൻ ഹോട്ടൽസ് കമ്പനിയായ താജിന്റെ ബ്രാൻഡ് മൂല്യം നിലവിൽ 54.5 കോടി ഡോളറാണെന്ന് (4400 കോടി രൂപ) വിലയിരുത്തൽ നടത്തിയ ബ്രാൻഡ് ഫിനാൻസിന്റെ ഹോട്ടൽ ‘ 50’ റിപ്പോർട്ടിൽ പറഞ്ഞു.
സ്ഥാപിതമായതിന്റെ 120–ാം വർഷത്തിലാണ് ഈ അംഗീകാരം വീണ്ടും താജിനെ തേടിയെത്തുന്നത്. നേരത്തേ 3 തവണ ലഭിച്ചിട്ടുണ്ട്. എഎഎ പ്ലസ് റേറ്റിങ്ങാണ് ലഭിച്ചത്. ലോകത്ത് ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ ഹോട്ടൽ ബ്രാൻഡ് ആയും താജ് തിരഞ്ഞെടുക്കപ്പെട്ടു.
English Summary:
Taj named the strongest hotel brand in the world
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.