ADVERTISEMENT

ന്യൂഡൽഹി∙ നടപ്പു സാമ്പത്തിക വർഷം രാജ്യം 7.2% വളർച്ച നേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച്. കഴിഞ്ഞ മാർച്ചിലെ 7% വളർച്ചയെന്നുള്ള പ്രവചനം തിരുത്തിയാണ് പുതിയ പ്രഖ്യാപനം. ആളുകളുടെ പണം ചെലവഴിക്കലും നിക്ഷേപവും ഉയർന്നതും വിലക്കയറ്റത്തോതു കുറഞ്ഞതുമാണ് അനുകൂല ഘടകങ്ങൾ.  2025–26, 2026–27 സാമ്പത്തിക വർഷങ്ങളിൽ വളർച്ചനിരക്ക് യഥാക്രമം 6.5, 6.2% എന്നിങ്ങനെയാകുമെന്നും ഫിച്ച് പ്രവചിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ 7% വളർച്ച നേടുമെന്നാണ് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പ്രവചനം.

English Summary:

Fitch expects India's growth rate to increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com