ADVERTISEMENT

കൊച്ചി ∙ ‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകൂ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നതു രണ്ടുമാസത്തേക്ക് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകൂ എന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം. ഇവയ്ക്ക് 18 % ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയായിരുന്നു ഉത്തരവ്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.അപ്പീലിൽ ഹൈക്കോടതി വിശദവാദം കേൾക്കും.

പൊറോട്ടയും ചപ്പാത്തിയുമൊക്കെ ധാന്യപ്പൊടിയിൽ നിന്ന് സമാനമായി തയാറാക്കുന്നതാണെന്ന വാദങ്ങൾ അംഗീകരിച്ചായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ ചപ്പാത്തി, റൊട്ടി തുടങ്ങിയവയ്ക്കേ 18 % ജിഎസ്ടിയിൽ ഇളവ് നൽകിയിട്ടുള്ളൂയെന്നും പൊറോട്ട ഈ ഗണത്തിൽ വരില്ലെന്നും സർക്കാർ അപ്പീലിൽ അറിയിച്ചു.

 പൊറോട്ടയും നികുതി വേണ്ടാത്ത ബ്രെഡും രണ്ടാണെന്നും വ്യക്തമാക്കി.

English Summary:

5% GST on parotta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com