ADVERTISEMENT

ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് വാണിജ്യാവശ്യത്തിനുള്ള ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. കോര്‍പ്പറേഷനിലെ ചാന്ദ്ഖേഡാ എന്ന പ്രദേശത്തെ എസ്.പി റിംഗ് റോഡിലെ സ്ഥലം 519 കോടി രൂപയ്ക്കാണ് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു ഇന്‍റര്‍നാഷണല്‍ ഷോപ്പിംഗ് മാൾസ് ലേലത്തിലൂടെ വാങ്ങിയത്. അഹമ്മദാബാദ് കോര്‍പ്പറേഷന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഭൂമി വില്‍പനയാണിത്. ലേലത്തില്‍ 502 കോടി രൂപയായിരുന്നു സ്ഥലത്തിന്‍റെ റിസര്‍വ് തുക. മറ്റ് രണ്ട് കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വാശിയേറിയ മത്സരത്തിനൊടുവില്‍ ഭൂമി ലുലു ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു. 

യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ മതിയായ സ്റ്റോക്കുണ്ടെന്ന് ലുലു ഗ്രൂപ്പ്
യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ മതിയായ സ്റ്റോക്കുണ്ടെന്ന് ലുലു ഗ്രൂപ്പ്

ഉയരും ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ
 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിര്‍മിക്കാനായാണ് ചാന്ദ്ഖേഡായില്‍ വന്‍തുകയ്ക്ക് ലുലു ഗ്രൂപ്പ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ പ്രദേശത്തെ 22 പ്ലോട്ടുകള്‍ വില്‍ക്കാനായിരുന്നു കോര്‍പ്പറേഷന്‍റെ നീക്കം. ഇതുവഴി 2,250 കോടി രൂപയും പ്രതീക്ഷിച്ചു. എന്നാല്‍, ലോക‍്സഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ലേലം 5 പ്ലോട്ടുകളിലേക്ക് മാത്രമായി ചുരുക്കി. 99-വര്‍ഷത്തെ പാട്ടത്തിന് നല്‍കാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ഭൂമി ലേലത്തിലെ വിജയിക്ക് വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പാട്ടം ഒഴിവാക്കിയതിലൂടെ ലേല വിജയിക്ക് 18 ശതമാനം ജിഎസ്‍ടിയും ഒഴിവായി കിട്ടി.

English Summary:

Lulu Group has acquired commercial land from Ahmedabad Municipal Corporation for a record-breaking amount

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com