ADVERTISEMENT

അദാനി ഗ്രൂപ്പിന് കീഴിലെ സിമന്‍റ് നിര്‍മാണക്കമ്പനികളെ ഒരു കുടക്കീഴിലായി അണിനിരത്താന്‍ നീക്കം. സമീപഭാവിയില്‍ തന്നെ പ്രത്യേക ഉപകമ്പനിയെ ഇതിനായി അദാനി ഗ്രൂപ്പ് രൂപീകരിച്ചേക്കും. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ലയനമാണോ ഇതിലൂടെ അദാനി ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല.

നിലവില്‍ അദാനി ഗ്രൂപ്പിന് കീഴില്‍ എസിസി, അംബുജ, പെന്ന, സാംഘി എന്നീ സിമന്‍റ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 54,000 കോടി രൂപയ്ക്ക് 2022ലാണ് അംബുജ, എസിസി എന്നിവയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ 5,185 കോടി രൂപയ്ക്ക് സാംഘി സിമന്‍റ്സിനെയും ഈ മാസാദ്യം അംബുജ സിമന്‍റ്സ് മുഖേന 10,420 കോടി രൂപയ്ക്ക് പെന്ന സിമന്‍റ്സിനെയും ഏറ്റെടുത്തു. കൂടുതല്‍ കമ്പനികളെക്കൂടി ഏറ്റെടുക്കാന്‍ നീക്കവുമുണ്ട്. 

ഉല്‍പാദനശേഷി ഉയര്‍ത്തും

എസിസി സിമന്‍റ്സിന് നിലവില്‍ ദക്ഷിണേന്ത്യയില്‍ മികച്ച സാന്നിധ്യമുണ്ട്. അംബുജ സിമന്‍റ്സിന്‍റെ പ്രധാന വിപണി ഉത്തരേന്ത്യയാണ്. പെന്ന സിമന്‍റ്സിനെ ഏറ്റെടുത്തതോടെ ദക്ഷിണേന്ത്യ, ബംഗാൾ, ശ്രീലങ്ക എന്നിവിടങ്ങളിലും അംബുജ സിമന്‍റ്സിന് വിപണി ലഭിക്കുകയാണ്. 

This photograph taken on January 11, 2024, shows a general view of the Adani Group owned Mundra Port in Mundra. - Deep in the desert along the border with Pakistan, India's most controversial billionaire is building the world's largest renewable energy park as he races to future-proof his coal-linked fortune. Gautam Adani's ports-to-airports, media and energy empire -- which critics say has benefited from his links with Indian Prime Minister Narendra Modi -- made him for a brief time in 2022 the world's second-richest man, with a $154 billion fortune. (Photo by Punit PARANJPE / AFP) / TO GO WITH 'INDIA-ADANI-ENERGY’, FOCUS BY BHUVAN BAGGA - TO GO WITH 'India-Adani-energy’, FOCUS by Bhuvan BAGGA
(Photo by Punit PARANJPE / AFP)

പെന്നയ്ക്ക് കൊച്ചി, കൊളംബോ, കൊല്‍ക്കത്ത, തമിഴ്നാട്ടിലെ കാരൈക്കല്‍, ഒഡീഷയിലെ ഗോപാല്‍പുര്‍ എന്നിവിടങ്ങളില്‍ ടെര്‍മിനലുകളുണ്ടെന്നതും കരുത്താണ്. വിപണിയില്‍ സാന്നിധ്യം ശക്തമാക്കുക കൂടി ഉന്നമിട്ടാണ് സിമന്‍റ് കമ്പനികളെ അദാനി ഗ്രൂപ്പ് ഒറ്റ കുടക്കീഴിലാക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

നിലവില്‍ 152.7 മില്യണ്‍ ടൺ വാര്‍ഷികോല്‍പാദന ശേഷിയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലെ അള്‍ട്രാ ടെക് സിമന്‍റാണ് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്‍റ് ഉല്‍പാദക കമ്പനി. അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളാണ് 89 മില്യണ്‍ ടണ്ണുമായി രണ്ടാമത്. 2028ഓടെ ശേഷി 140 മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്തുകയാണ് അദാനി ഗ്രൂപ്പിന്‍റെ ലക്ഷ്യം.

English Summary:

Adani Group Plans to Consolidate Cement Acquisitions Under New Subsidiary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com