ADVERTISEMENT

തിരുവനന്തപുരം∙ ഉടൻ വികസിപ്പിക്കാൻ സാധ്യതയില്ലാത്ത തുറമുഖ ഭൂമി സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വാടകയ്ക്കു നൽകുമെന്നു മന്ത്രി വി.എൻ.വാസവൻ. ഉപയോഗശൂന്യമായ സ്ഥലവും കെട്ടിടവും അളന്നുതിരിച്ച് ടൂറിസം, സമുദ്രാധിഷ്ഠിത വ്യവസായം എന്നീ മേഖലകളിലാണു പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ കോഴിക്കോട് മറൈൻ പോർട്ട് ബംഗ്ലാവ്, വലിയതുറയിലെ പഴയ തുറമുഖവകുപ്പ് ആസ്ഥാന മന്ദിരം, കടൽപാലം, തലശ്ശേരി കടൽപാലം, അഴീക്കൽ ലൈറ്റ് ഹൗസ് പരിസരം, ആലപ്പുഴ മറീന എന്നിവയാണു കണ്ടെത്തിയിരിക്കുന്നത്. മറൈൻ പോർട്ട് ബംഗ്ലാവിനായി 12 അപേക്ഷകർ എത്തിയിട്ടുണ്ട്. 15 കോടി മുതൽ 70 കോടി രൂപ വരെയുള്ള പദ്ധതി നിർദേശങ്ങൾ വന്നിട്ടുണ്ട്. വകുപ്പിൽ ഉപയോഗിക്കാത്ത യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി വാടകയ്ക്കു നൽകും.

English Summary:

Private partnership on port land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com