ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ പ്രമുഖ ടിവി, എസി നിർമാതാക്കളായ ഹിസെൻസ്
Mail This Article
റീടെയ്ൽ വിതരണശൃംഖല ശക്തിപ്പെടുത്തിയും പുത്തൻ ഉൽപന്നനിര അവതരിപ്പിച്ചും ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാൻ പ്രമുഖ ആഗോള ഉപയോക്തൃ ഇലക്ട്രോണിക്സ്, അപ്ലയൻസസ് നിർമാതാക്കളായ ഹിസെൻസ്. ടിവി, എസി എന്നിവയുടെ ഉയർന്നതല ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഇതിന്‍റെ ഭാഗമായി വിപണിയിലെത്തിക്കും. ഓഫ്‌ലൈൻ ചാനലുകളിലൂടെ അതിവേഗ വിപുലീകരണം നടത്തും. ഇതിനായി മുൻനിര റീടെയ്ൽ, വിതരണ പങ്കാളികളുമായി കൈകോർക്കും. ബഹുമുഖ സമീപനത്തിലൂടെ ഗണ്യമായി വിപണിവിഹിതം നേടാനും പദ്ധതികളുണ്ട്.
ഇന്ത്യ ഹിസെൻസിന് തന്ത്രപ്രധാനമായ വിപണിയാണെന്നും ദക്ഷിണേന്ത്യയിൽ തുടങ്ങി രാജ്യമെമ്പാടും ഗണ്യമായി വിപണിവിഹിതം സ്വന്തമാക്കാനുള്ള പദ്ധതികൾ കമ്പനിക്കുണ്ടെന്നും സിഇഒ പങ്കജ് റാണ പറഞ്ഞു. 2023ൽ ടിവി കയറ്റുമതിയിൽ ആഗോളതലത്തിൽ രണ്ടാംസ്ഥാനത്തായിരുന്നു ഹിസെൻസ്.
100 ഇഞ്ച് ടിവി കയറ്റുമതിയിൽ ഒന്നാമതുമാണ്. ഉപയോക്താക്കളുമായി ആഴത്തിലുള്ള ബന്ധം ഉറപ്പാക്കാൻ കായിക വിനോദങ്ങളുമായും കമ്പനി സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ദശാബ്ദത്തിൽ യുവേഫ, യൂറോ ചാമ്പ്യൻഷിപ്പുകൾ, 2022ലെ ഫിഫ ലോകകപ്പ് പോലുള്ള സുപ്രധാന കായികമാമാങ്കങ്ങൾ കമ്പനി സ്പോൺസർ ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം രവീന്ദ്ര ജഡേജയാണ് കമ്പനിയുടെ ആദ്യ ബ്രാൻഡ് അംബാസഡർ.
100 ഇഞ്ച് ക്യു7എൻ ക്യുഎൽഇഡി ടിവിയും ഓഫ്‌ലൈൻ ചാനൽ വിപുലീകരണത്തിനായുള്ള 15 എക്സ്ക്ലുസീവ് ഉൽപന്നങ്ങളും കമ്പനി വൈകാതെ അവതരിപ്പിക്കും. ഉപയോക്താക്കളുടെ വ്യത്യസ്ത അഭിരുചികൾക്കിണങ്ങിയതും വിവിധ വലുപ്പത്തിലുള്ള ഫീച്ചർ സമ്പന്നമായ ടിവികളും പുറത്