ശുചിമുറി വൃത്തിയാക്കൽ: എൻവിഡിയ സിഇഒയുടെ പ്രസംഗം വൈറൽ
Mail This Article
×
കലിഫോർണിയ∙ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെൻസെൻ ഹുവാങ്ങിന്റെ സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രസംഗം വൈറൽ. ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും ചേർന്നു വൃത്തിയാക്കിയതിനെക്കാൾ ശുചിമുറികൾ താൻ ഒറ്റയ്ക്കു വൃത്തിയാക്കിയിട്ടുണ്ടെന്നായിരുന്നു ലോകത്തിലെ 13ാം നമ്പർ കോടീശ്വരന്‍ കൂടിയായ ഹുവാങ് പറഞ്ഞത്.
ബിരുദവിദ്യാർഥികളോടുള്ള സംവാദത്തിനിടെയാണ് തൊഴിൽ മഹിമയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പരമർശങ്ങൾ. ശുചിമുറികളും മേശകളും വൃത്തിയാക്കലും പാത്രംകഴുകലുമെല്ലാം ചെയ്ത തനിക്ക് ജോലി ചെയ്യുമ്പോൾ കൈകളിൽ ചെളി പറ്റുന്നത് പ്രശ്നമേയല്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Nvidia CEO's speech goes viral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.