ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ ആദ്യ ജെൻ എഐ (നിർമിത ബുദ്ധി) കോൺക്ലേവ് 11, 12 തീയതികളിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ. സംസ്ഥാന സർക്കാരും ആഗോള ടെക് ഭീമനായ ഐബിഎമ്മും ചേർന്നൊരുക്കുന്ന കോൺക്ലേവ് 11 നു രാവിലെ 10.15 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  12ന് ഐബിഎം സോഫ്റ്റ്‌വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമൽ ‘ജെനറേറ്റീവ് എഐ’ സാങ്കേതികവിദ്യയെക്കുറിച്ചു പ്രഭാഷണം നടത്തും. തുടർന്നു വിവിധ സാങ്കേതിക സെഷനുകൾ നടക്കും. സെവിയ ഫുട്ബോൾ ക്ലബ് സിടിഒ ഡോ.ഇലിയാസ് സമോറ, ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആൻഡ് പാർട്നർ അമിത് കുമാർ, ഐബിഎം ഇന്ത്യ റിസർച് ഡയറക്ടർ അമിത് സിംഗി, നാസ്കോം എഐ ഹെഡ് അങ്കിത് ബോസ്, ഐബിഎം എഐ റിസർച് വൈസ് പ്രസിഡന്റ് ശ്രീറാം രാഘവൻ തുടങ്ങിയവർ പങ്കെടുക്കും. 

English Summary:

Gen AI Conclave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com