ADVERTISEMENT

കൊച്ചി ∙ ആഗോള ടെക് ഭീമനായ ഐബിഎം ‘എഐ അലയൻസ്’ അഥവാ നിർമിത ബുദ്ധി സഖ്യം രൂപപ്പെടുത്തുന്നു; എഐ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള നൈപുണ്യം സമൂഹത്തിനു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ. സർക്കാരുകളും ഇന്റൽ, മെറ്റ എന്നിവ പോലുള്ള ടെക് കമ്പനികളും സർവകലാശാലകളും എൻജിഒകളുമൊക്കെ അലയൻസിന്റെ ഭാഗമാണെന്നും ഇത്തരത്തിലൊരു ശ്രമം ആദ്യമാണെന്നും ഐബിഎം സോഫ്റ്റ്‌വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമൽ പറഞ്ഞു.

ജെൻ എഐ ഇന്നവേഷൻ സെന്റർ

കൊച്ചിയിലെ സോഫ്റ്റ്‌വെയർ ലാബിൽ പുതിയ ജെൻ എഐ ഇന്നവേഷൻ സെന്റർ ആരംഭിക്കുമെന്നും ഐബിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. സംരംഭകർക്കു എഐ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനൊപ്പം പൊതു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും എഐയുടെ സാധ്യതകൾ ഉപയോഗിക്കുകയാണു സെന്ററിന്റെ ദൗത്യം. 

കൊച്ചി ഭാവിയുടെ എഐ ഹബ്

ഭാവിയുടെ എഐ ഹബ് ആകാൻ കൊച്ചിക്കു കഴിയുമെന്നു ദിനേഷ് നിർമൽ പറയുന്നു. കേരളത്തിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സ്റ്റാർട്ടപ്പുകളുമായും സഹകരിച്ചാണ് ഐബിഎം പ്രവർത്തിക്കുന്നത്. 

English Summary:

IBM-AI alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com