ADVERTISEMENT

കൊച്ചി∙ ഐബിഎമ്മുമായി സഹകരിച്ചു നടത്തുന്ന നിർമിത ബുദ്ധി രാജ്യാന്തര കോൺക്ലേവ് ജെൻഎഐ വ്യവസായത്തെ കേരളത്തിലേക്ക് കേന്ദ്രീകരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രി പി.രാജീവ്. വ്യവസായ–ഐടി രംഗങ്ങളിൽ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെട്ട കേരളത്തിന് നിർമിതബുദ്ധിയിലെ ആഗോള അവസരം നഷ്ടമാവാതിരിക്കാൻ അതിനു ചേർന്ന ‘ഇക്കോസിസ്റ്റം’ രൂപപ്പെടുത്തുന്നതിന്റെ തുടക്കമാണിതെന്നും എല്ലാ വർഷവും ജൂലൈയിൽ എെഎ കോൺക്ലേവ് നടത്തുമെന്നും അദ്ദേഹം ‘മനോരമ’യോട് പറഞ്ഞു കൂടുതൽ എഐ പദ്ധതികൾ വരണമെങ്കിൽ അതിനു തക്ക മനുഷ്യവിഭവശേഷി ഇവിടെ ലഭ്യമാകണം.  എഐയുടെ ആഗോള ഹബ്ബായി കേരളത്തെ തുടക്കത്തിൽ തന്നെ മാറ്റുകയാണു ലക്ഷ്യം. കൊച്ചിയിൽ കോൺക്ലേവിന് 3000 പേർ അപേക്ഷിച്ചതിൽ നിന്ന് 1000 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്.  നിക്ഷേപകരുമായി വികസന സാധ്യതകൾ ആരായുമെന്നും മന്ത്രി പറഞ്ഞു.

English Summary:

P Rajeev said the ai conclave be held in July every year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com