ADVERTISEMENT

ആധുനിക ബിസിനസ് സാധ്യതകൾ പരിചയപ്പെടുത്തുന്ന 'ബി2ബി' ലൈവ് പ്രദർശനം ഓഗസ്റ്റ് 1 മുതൽ 3 വരെ കോയമ്പത്തൂരിൽ. മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് റോബോട്ടിക്സ്, ഓട്ടോമേഷൻ, മെറ്റീരിയൽ ഹാൻഡ്‌ലിങ്, പാക്കേജിങ്, പ്ലാസ്റ്റിക്സ് തുടങ്ങി പുതിയ ബിസിനസ് സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രദർശനത്തിന് വേദിയാകുകയാണ് കോയമ്പത്തൂർ. 'വെയർമാറ്റ്, ടോപാക്, ഓട്ടോറോബോട്ട്, ടോപ്ലാസ്റ്റ്' പ്രദർശനത്തിൽ കച്ചവട രംഗത്തെ കാലോചിതമായ സാധ്യതകൾ പരിചയപ്പെടുത്തുന്നു.

ബിസിനസ് സ്ഥാപനങ്ങളെ ഉദ്ദേശിച്ചു നടത്തുന്ന പ്രദർശനത്തിൽ (ബി2ബി), ഓട്ടമേഷൻ ആൻഡ് റോബോട്ടിക്സ്, മെറ്റീരിയൽ ഹാൻഡ്‌ലിങ്, പുതിയ സംഭരണ രീതികൾ, പാക്കേജിങ്, പ്ലാസ്റ്റിക്സ്, സപ്ലൈ ചെയിന്‍ തുടങ്ങിയ പല മേഖലകളെക്കുറിച്ചും അടുത്തറിയാം. കോയമ്പത്തൂരിലെ കൊഡിസിയ (Codissia) ട്രേഡ് ഫെയർകോംപ്ലക്സിലാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുന്ന പുതിയതരം യന്ത്രസാമഗ്രികൾ, ബിസിനസ് ട്രെൻഡുകൾ, നെറ്റ്‌വർക്കിങ്, പുതിയ ഉല്പന്നങ്ങൾ ലഭിക്കുന്ന രീതികൾ തുടങ്ങിയ കാര്യങ്ങൾ ലൈവ് ആയി പരിചയപ്പെടുത്തും.

സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടക്കും. ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നത് ചെന്നൈയിലെ മിഡാസ് ടച്ച് ഇവന്റ്സ് ആൻഡ് ട്രേഡ് ഫെയേഴ്സ് എൽ.എൽ.പി.-യാണ്. ഇതിൽ 180ലേറെ കമ്പനികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഒട്ടനവധി ഉല്പന്നങ്ങളെയും പരിചയപ്പെടുത്തും. വിവിധ തരത്തിലുള്ള ബിസിനസുകൾ നടത്തുന്ന 10,000 ലേറെ ബിസിനസുകാര്‍ ഈ ഷോയിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 15 കോടിയുടെ വരുമാനം ലഭിച്ചേക്കുമെന്നും കരുതുന്നു.

midas1

പങ്കെടുക്കുന്ന ചില രാജ്യാന്തര കമ്പനികൾ: നിൽകമൽ മെറ്റീരിയൽ ഹാൻഡ്‌ലിങ് സൊലൂഷൻസ്, മെർക്കുറി ഇൻഡസ്ട്രിയൽ സൊലൂഷൻസ്, ഗോദ്റെജ് മെറ്റീരിയൽ ഹാൻഡ്‌ലിങ്, ക്രാഫ്റ്റ്സ്മാൻ സ്റ്റോറേജ് സിസ്റ്റംസ്, വിനാർ സിസ്റ്റംസ്, ആക്ഷൻ കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് (എസി), ആമർ എൻ‌എസ്‌എം ഇന്ത്യ, പിപ്ര സൊലൂഷൻസ്, മൈക്രോടെക്‌സ് എനർജി, ഹെഫ്റ്റി, വൈറ്റ് പ്ലാസ്റ്റ് (വെൽപ്ലാസ്റ്റ്), കോയമ്പത്തൂർ ട്രേഡിങ് കോർപ്പറേഷൻ, ദി സുപ്രീം ഇൻഡസ്ട്രീസ്, സ്‌പെയ്‌സ്സർവേഴ്സ്, ഹരിഹരൻ സ്റ്റീൽ, അറ്റാണ്ട്ര ക്രൈക്കാർഡ്, ഗോദ്റേജ് സൊലൂഷൻസ്, എം‌ജി‌എൻ ഫാബ് ടെക് എഞ്ചിനീയർസ്, ഗ്രീൻ ഫീൽഡ് സോളാർ, അരാസ്‌ഫിർമ, ടി‌വി‌എസ് മൊബിലിറ്റി, ക്രിയാറ്റക് പാക്കിങ് സൊലൂഷൻസ്, ഇൻഡസ്ട്രിയൽ പാക്കിങ്, ഹചിഡോരി റോബോട്ടിക്സ്, ആർ‌ബി ഓട്ടോമേഷൻ, ജെ‌ജെ പ്ലാസ്റ്റ് അലോയ്, കെസാരിയ റബ്ബർ ഇൻഡസ്ട്രീസ്, ഹർഷ് ഓക്സി കെം, തുടങ്ങി നിരവധി കമ്പനികൾ എത്തുമെന്നാണ് പ്രതീക്ഷ.

ഷോയുടെ ഭാവി: ബി2ബി ഷോയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നവരാണ് സംഘാടകര്‍. വസ്തുക്കൾ കൈകാര്യം ചെയ്യുന്ന രീതി, വെയർഹൗസിങ്, പാക്കേജിങ്, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, പ്ലാസ്റ്റിക്സ് ഇന്ഡസ്ട്രീസ് തുടങ്ങിയ മേഖലകളിൽ ചലനങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളതാണ് ഈ പ്രദർശനം എന്ന് അവർ വിലയിരുത്തുന്നു. ഇത്തരം മേഖലകളില്‍ ബിസിനസ് നടത്തുന്ന കമ്പനികള്‍ക്ക് പരസ്പരം കണ്ട് ആശയവിനിമയം നടത്താനുള്ള വേദിയാണ് ഈ ഷോ. നൂതന ട്രെൻഡുകളെക്കുറിച്ചും പുതിയ ഉല്പന്നങ്ങളെക്കുറിച്ചും അറിയാനും പരിചയപ്പെടാനുമുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.

midas2

ആഗോള തലത്തിലെ പ്രതീക്ഷകൾ: വരും വര്‍ഷങ്ങളിൽ

 'വെയർമാറ്റ്, ടോപാക്, ഓട്ടോറോബട്ട്, ടോപ്ലാസ്റ്റ്' ഷോയുടെ വികസനത്തിലേക്കു നീങ്ങുമെന്നു കരുതുന്നു. മെറ്റീരിയൽ ഹാൻഡ്‌ലിങ് മേഖല 2027-ല്‍ ആഗോളതലത്തിൽ138.2 ബില്യന്‍ ഡോളർ മൂല്യമുള്ള ഒരു മേഖലയായി മാറും. ഇതേ കാലയളവില്‍ വെയർഹൗസിങ് മേഖലയ്ക്ക് 279.4 ബില്യൺ ഡോളർ മൂല്യം കൈവരിക്കാൻ സാധിക്കും. പാക്കേജിങ് മാർക്കറ്റ് ആണ് ഞെട്ടിക്കുന്ന വളര്‍ച്ചയിലേക്ക് എത്താൻ പോകുന്നത്- 1.1-ട്രില്യൺ ഡോളർ മൂല്യമുള്ള ഒരു മേഖലയായി ഈ കാലയളവില്‍ മാറുമെന്നാണ് പ്രവചനം.

ഓൺലൈൻ വില്പന, നിർമ്മാണ മേഖലയ്ക്കു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, സപ്ലൈ ചെയിനുകള്‍ക്കു കൈവരേണ്ട കാര്യപ്രാപ്തി തുടങ്ങിയവയാണ് പുതിയ മാറ്റങ്ങള്‍ക്കു ചാലകശക്തിയാകുക. വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പല അസോസിയേഷനുകളുമാണ് ഷോ സ്പോൺസർ ചെയ്യുന്നത്. ഈ അതുല്യ അവസരം പാഴാക്കാതെ, തങ്ങളുടെ ബിസിനസ് കാലോചിതമായി പരിഷ്കരിക്കാൻ ആഗ്രഹിക്കുന്നവർ 'വെയർമാറ്റ്, ടോപാക്, ഓട്ടോറോബട്ട്, ടോപ്ലാസ്റ്റ്' ഷോയില് പങ്കെടുക്കാനായി ഇവിടെ ബുക്ക് ചെയ്യാം: https://midaastouch.in/home/visit/

കൂടുതൽ വിവരങ്ങൾക്ക്:

MIDAAS TOUCH EVENTS AND TRADE FIARS LLP

No.3/80, Rear Flat, Valluvar Salai,

Ramapuram, Chennai – 600089, India

E-Mail: info@midaastouch.in

Web: www.midaastouch.in

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

Know more about New Business Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com