ADVERTISEMENT

തിരുവനന്തപുരം ∙ ബ്രീത്ത് ഈസി ഗ്രാന്യൂൾസിന്റെ വിൽപനയിൽ ഒരു കോടി ഉപയോക്താക്കളെന്ന നേട്ടം കൈവരിച്ച് പങ്കജകസ്തൂരി ഹെർബൽസ്. അലർജിക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ബ്രോങ്കൈറ്റിസ്, ഇസ്നോഫീലിയ, സൈനസൈറ്റിസ്, റൈനൈറ്റിസ് എന്നിവയ്ക്കുമായാണ് ബ്രീത്ത് ഈസി ഗ്രാന്യൂൾസ് ഉപയോഗിക്കുന്നതെന്ന് പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ.ജെ.ഹരീന്ദ്രൻ നായർ, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ അരുൺ വിശാഖ് നായർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കിഷൻ ചന്ദ്, ശ്യാം കൃഷ്ണൻ എന്നിവർ പറഞ്ഞു.കേരളം ആസ്ഥാനമായുള്ള മുൻനിര ഇന്ത്യൻ‌ ആയുർവേദിക് കമ്പനിയായ പങ്കജകസ്തൂരി ഹെർബൽസ് നിർമിച്ച് ‘പങ്കജകസ്തൂരി’ എന്ന പേരിൽ ആരംഭിച്ച ഉൽപന്നം പിന്നീട് ‘ബ്രീത്ത് ഈസി ഗ്രാന്യൂൾസ്’ എന്നു പുനർനാമകരണം ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഉൽപന്നം ഒരു കോടി എണ്ണം വിറ്റഴിഞ്ഞത്.

മലേഷ്യയിലേക്കും യുഎഇയിലേക്കുമുള്ള കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. 

ഇതോടൊപ്പം യുഎസ്എ, കാനഡ, യൂറോപ്പ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും കയറ്റുമതി ആരംഭിക്കുവാൻ കമ്പനി തയാറായിക്കഴിഞ്ഞു. 1600 ജീവനക്കാരുള്ള പങ്കജകസ്തൂരി ഗ്രൂപ്പിൽ 70 ശതമാനവും വനിതാ ജീവനക്കാരാണ്. തിരുവനന്തപുരം കാട്ടാക്കടയിൽ സ്ഥിതി ചെയ്യുന്ന പങ്കജകസ്തൂരി നിർമാണ കേന്ദ്രം ലോകാരോഗ്യസംഘടനയുടെ ഗുഡ് മാനുഫാക്ചറിങ് പ്രാക്ടിസ് (ജിഎംപി) നിലവാരത്തിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണെന്ന് അധികൃതർ പറഞ്ഞു.

English Summary:

Breathe Easy Granules has a million users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com