ADVERTISEMENT

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചുള്ള കുതിപ്പിന് താൽകാലിക വിരാമമിട്ട് ആഭ്യന്തര സ്വർണ വില. കേരളത്തിൽ ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു.

18 കാരറ്റ് സ്വർണ വില ഗ്രാമിന് 5,610 രൂപയിലും വെള്ളി വില ഗ്രാമിന് 99 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഔൺസിന് 30 ഡോളറിലധികം കുതിച്ച് 2,418.45 ഡോളർ വരെയെത്തിയ രാജ്യാന്തര വില ഇപ്പോഴുള്ളത് 2,411.67 ഡോളറിലാണ്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 86.56 എന്നതിൽ നിന്ന് 86.53ലേക്ക് അൽപം മെച്ചപ്പെട്ടതും കേരളത്തിലെ വിലയിൽ ഇന്ന് മാറ്റം വരാതിരിക്കാൻ വഴിയൊരുക്കി.

വില ഇനി എങ്ങോട്ട്?
 

യുഎസിൽ പണപ്പെരുപ്പം കുറയുന്നത് സ്വർണ വില കൂടാൻ വഴിയൊരുക്കിയേക്കും എന്നാണ് വിലയിരുത്തലുകൾ. പണപ്പെരുപ്പം താഴ്ന്നാൽ, അടിസ്ഥാന പലിശനിരക്ക് പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ കുറയ്ക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തയ്യാറായേക്കും. പലിശ കുറയുന്നത് കടപ്പത്രങ്ങളെ അനാകർഷകമാക്കും. ഫലത്തിൽ, ഇവയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നവർ സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റും. ഇത് വില കൂടാനും ഇടവരുത്തുമെന്നാണ് കരുതപ്പെടുന്നത്.

English Summary:

Kerala Gold Rates Unchanged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com