ADVERTISEMENT

തിരുവനന്തപുരം∙ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന് (കെ റെയിൽ) ഐഎസ്ഒ സർട്ടിഫിക്കേഷൻ (9001:2015) ലഭിച്ചു. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണു കെ റെയിൽ. റെയിൽ സൗകര്യ വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോർട്ട്, വിശദമായ രൂപരേഖ തയാറാക്കൽ, പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസി, എൻജിനീയറിങ് കൺസൽറ്റൻസി എന്നിവയാണു കെ റെയിലിന്റെ പ്രധാന സേവന മേഖലകൾ.

അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ എന്നിവയുടെ നവീകരണ പദ്ധതികൾക്കും എറണാകുളം സൗത്ത്-വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഓട്ടമാറ്റിക് ബ്ലോക്ക് സിഗ്‌നലിങ്(എബിഎസ്) സ്ഥാപിക്കുന്നതിനും ഈയിടെ കരാർ ലഭിച്ചതു കെ റെയിൽ ഉൾപ്പെട്ട കൺസോർഷ്യത്തിനാണ്. 

k-rail-job
Representative Image

സംസ്ഥാനത്തു വിവിധയിടങ്ങളിലായി 27 റെയിൽവേ മേൽപാലങ്ങളുടെ നിർമാണച്ചുമതലയും കെ റെയിലിനുണ്ട്.

English Summary:

ISO certification for K Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com